Sidebar Ads

2015 മേയ് 2, ശനിയാഴ്‌ച

അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരും ക്രിമിനലുകളും ഒറ്റക്കെട്ടെന്ന്‌ വിന്‍സണ്‍ എം പോള്‍

അഭിപ്രായങ്ങളൊന്നുമില്ല :


mangalam malayalam online newspaperതിരുവനന്തപുരം: അഴിമതിക്കാരായ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും ഏതിരെ ആഞ്ഞടിച്ച് വിജിലന്സ് ഡയറക്ടര് വിന്സണ് എം പോള്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒറ്റ കൂട്ടുകെട്ടിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വിജിലന്സില്തന്നെ രണ്ട്പക്ഷവും പുഴുക്കുത്തുകളുമുണ്ടെന്ന്വിന്സണ്പറഞ്ഞു. അനധികൃത സ്ഥലം മാറ്റങ്ങള്പോലീസ്സേനയുടെ ആത്മവീര്യം കെടുത്തുന്നുണ്ട്‌, സര്ക്കാരിന്കീഴിലായതിനാല്വിജിലന്സിനുമേല്ഉന്നത സമ്മര്ദം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിര്മാര്ജന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നടപടികളിലെ മെല്ലപ്പോക്ക്അഴിമതികാര്ക്ക്തുണയാകുന്നു. അഴിമതിക്കേസില്കുടുങ്ങുന്നത്നാണക്കേടല്ലാത്ത കാലമായി മാറിയിരിക്കുകയാണ്ഇപ്പോഴെന്ന്വിന്സണ്എം പോള്കൂട്ടിച്ചേര്ത്തു. അതേസമയം ബാര്കോഴ കേസില്മന്ത്രി കെ ബാബുവിനെതിരായ വിജിലന്സ്അന്വേഷണം ഉടന്ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്കോഴ കേസില്നിയമപരമായും സത്യസന്ധമായും അന്വേഷണം നടത്തുമെന്നും വിന്സണ്എം പോള്പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ