Sidebar Ads

2015 മേയ് 2, ശനിയാഴ്‌ച

പരാതിക്കാരിയില്‍നിന്ന് കൈക്കൂലി: എസ്.ഐക്കും എ.എസ്.ഐക്കും സ്ഥലംമാറ്റം

അഭിപ്രായങ്ങളൊന്നുമില്ല :
ഇടുക്കി: അച്ഛന്‍ ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവതിയില്‍നിന്ന് 2000 രൂപ വാങ്ങിയ ഇടുക്കി കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ബഷീര്‍, എ.എസ്.ഐ അബ്ബാസ് എന്നിവര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എസ്.പി ഇരുവര്‍ക്കും എതിരെ നടപടി സ്വീകരിച്ചത്.

എസ്.ഐയെ മറയൂരിലേക്കും എ.എസ്.ഐയെ ദേവികുളത്തേക്കുമാണ് സ്ഥലം മാറ്റിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ അങ്കമാലിയിലെ ആസ്പത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ ജീപ്പ് കേടായതിനാല്‍ യാത്രാചിലവിനായി 2000 രൂപ നല്‍കണമെന്ന് അവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതിയുടെ അമ്മ പണം നല്‍കിയത്. വാക്കുതര്‍ക്കത്തിനിടെ യുവതിക്കുമേല്‍ ആസിഡ് ഒഴിച്ച പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ