Sidebar Ads

2015, മേയ് 2, ശനിയാഴ്‌ച

അഴിമതിക്കാരായ രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരും ക്രിമിനലുകളും ഒറ്റക്കെട്ടെന്ന്‌ വിന്‍സണ്‍ എം പോള്‍

അഭിപ്രായങ്ങളൊന്നുമില്ല :


mangalam malayalam online newspaperതിരുവനന്തപുരം: അഴിമതിക്കാരായ രാഷ്ട്രീയക്കാര്ക്കും ഉദ്യോഗസ്ഥര്ക്കും ഏതിരെ ആഞ്ഞടിച്ച് വിജിലന്സ് ഡയറക്ടര് വിന്സണ് എം പോള്. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ക്രിമിനലുകളും ഒറ്റ കൂട്ടുകെട്ടിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വിജിലന്സില്തന്നെ രണ്ട്പക്ഷവും പുഴുക്കുത്തുകളുമുണ്ടെന്ന്വിന്സണ്പറഞ്ഞു. അനധികൃത സ്ഥലം മാറ്റങ്ങള്പോലീസ്സേനയുടെ ആത്മവീര്യം കെടുത്തുന്നുണ്ട്‌, സര്ക്കാരിന്കീഴിലായതിനാല്വിജിലന്സിനുമേല്ഉന്നത സമ്മര്ദം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഴിമതി നിര്മാര്ജന ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ നടപടികളിലെ മെല്ലപ്പോക്ക്അഴിമതികാര്ക്ക്തുണയാകുന്നു. അഴിമതിക്കേസില്കുടുങ്ങുന്നത്നാണക്കേടല്ലാത്ത കാലമായി മാറിയിരിക്കുകയാണ്ഇപ്പോഴെന്ന്വിന്സണ്എം പോള്കൂട്ടിച്ചേര്ത്തു. അതേസമയം ബാര്കോഴ കേസില്മന്ത്രി കെ ബാബുവിനെതിരായ വിജിലന്സ്അന്വേഷണം ഉടന്ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്കോഴ കേസില്നിയമപരമായും സത്യസന്ധമായും അന്വേഷണം നടത്തുമെന്നും വിന്സണ്എം പോള്പറഞ്ഞു.

പരാതിക്കാരിയില്‍നിന്ന് കൈക്കൂലി: എസ്.ഐക്കും എ.എസ്.ഐക്കും സ്ഥലംമാറ്റം

അഭിപ്രായങ്ങളൊന്നുമില്ല :
ഇടുക്കി: അച്ഛന്‍ ആസിഡ് ഒഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ യുവതിയില്‍നിന്ന് 2000 രൂപ വാങ്ങിയ ഇടുക്കി കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ബഷീര്‍, എ.എസ്.ഐ അബ്ബാസ് എന്നിവര്‍ക്ക് സ്ഥലംമാറ്റം. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് എസ്.പി ഇരുവര്‍ക്കും എതിരെ നടപടി സ്വീകരിച്ചത്.

എസ്.ഐയെ മറയൂരിലേക്കും എ.എസ്.ഐയെ ദേവികുളത്തേക്കുമാണ് സ്ഥലം മാറ്റിയത്. യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ അങ്കമാലിയിലെ ആസ്പത്രിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെ ജീപ്പ് കേടായതിനാല്‍ യാത്രാചിലവിനായി 2000 രൂപ നല്‍കണമെന്ന് അവശ്യപ്പെട്ടു. ഇതനുസരിച്ചാണ് യുവതിയുടെ അമ്മ പണം നല്‍കിയത്. വാക്കുതര്‍ക്കത്തിനിടെ യുവതിക്കുമേല്‍ ആസിഡ് ഒഴിച്ച പിതാവ് നേരത്തെ അറസ്റ്റിലായിരുന്നു.

പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറി

അഭിപ്രായങ്ങളൊന്നുമില്ല :
പുതുപ്പള്ളി: ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിന് കൊടിയേറി. പുതുപ്പള്ളി, എറികാട് കരകളെ പ്രതിനിധീകരിച്ചെത്തിയ കൊടിമരങ്ങള്‍ പള്ളിക്കുമുമ്പില്‍ സ്ഥാപിച്ചശേഷമാണ് ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെ കൊടിയേറ്റ് നടന്നത്. മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ മുഖ്യകാര്‍മികരായി. പ്രത്യേക പ്രാര്‍ഥനകള്‍ക്കുശേഷം വാദ്യമേളങ്ങളും കതിനാവെടികളും പള്ളിമണിയും മുഴങ്ങിയ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയേറ്റ്കര്‍മം നടന്നു
Photo